കാല്‍നട പ്രചാരണ ജാഥ പര്യടനം തുടരുന്നു

324

ഇരിങ്ങാലക്കുട> കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതയുടെ ഭീകരതയ്‌ക്കെതിരെയും, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും രാഷ്ട്രീയ വിശദീകരിക്കുന്നതിനുമായി സി.പി.ഐ(എം) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാല്‍നട പ്രചാരണ ജാഥ കരുവന്നൂര്‍, പൊറത്തിശ്ശേരി, മുരിയാട് മേഖലകളില്‍ പര്യടനം നടത്തി. രാവിലെ കരുവന്നൂര്‍ ബംഗ്ലാവ് സെന്ററില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് തളിയക്കോണം, കണ്ടാരന്തറ, മാപ്രാണം, കുഴിക്കാട്ടുകോണം, ആനന്ദപുരം, വെള്ളിലംകുന്ന് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കപ്പാറ സെന്ററില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ, വൈസ് ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ട്, മാനേജര്‍ കെ.സി.പ്രേമരാജന്‍, അഡ്വ.കെ.ആര്‍.വിജയ, ഡോ.കെ.പി.ജോര്‍ജ്, വി.എ.മനോജ് കുമാര്‍, ടി.എസ്.സജീവന്‍, കെ.കെ.സുരേഷ് ബാബു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

 

Advertisement