സ്വയം പര്യാപ്തമായ ക്ലാസ്സുമുറികളുടെ പ്രഖ്യാപനം നവംബര്‍ 17 ന്

300

ഇരിങ്ങാലക്കുട-ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആകര്‍ഷകവും സ്വയംപര്യാപ്തവുമായ 17 ക്ലാസ്സ് മുറികള്‍ പൊതുപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം 2018 നവംബര്‍ 17-ാം തിയ്യതി ഉച്ചയ്ക്ക് 2 മണിക്ക് വെള്ളാങ്ങല്ലൂര്‍ പി സി കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.അഡ്വ.വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മികച്ച രീതിയില്‍ ക്ലാസ്സ് മുറി സജ്ജീകരിച്ച വിദ്യാലയത്തിന് പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ പ്രശസ്തിഫലകം നല്‍കും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും .തുടര്‍ന്ന് പ്രശസ്ത കഥപറച്ചിലുക്കാരനും നടനും അവതാരകനുമായ മനു ജോസ് ബുദ്ധിയുടെ ബഹുമുഖത്വം ആധാരമാക്കി കുട്ടികളുമായി സംവാദിക്കും

Advertisement