ഹൈടെക്ക് വിദ്യാലയത്തിന് മുതല്‍കൂട്ടായി 6Aപഠന സൗഹൃദക്ലാസ്സ് റൂം എച്ച.ഡി.പിയില്‍

259
Advertisement

ഇരിങ്ങാലക്കുട : പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന സംരംഭമായ 6A പഠനസൗഹൃദ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം എച്ച്.ഡി.പി. സമാജം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ് നിര്‍വ്വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതം പറഞ്ഞു. വിപുലീകരിച്ച ഭൗതീകസൗകര്യങ്ങളോടെയുള്ള ക്ലാസ്സ് മുറിയുടെ സമര്‍പ്പണം മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ നിര്‍വ്വഹിച്ചു. എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.മണി പ്രൊജക്ടര്‍ സമര്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലബാബു പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്.സുബീഷ്, മെമ്പര്‍മാരായ കെ.എസ്.രാധാകൃഷ്ണന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സി.എ.ശിവദാസന്‍, വെള്ളാങ്കല്ലൂര്‍ ബി.പി.ഒ ഇ.എസ്.പ്രസിദ, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും, 6A രക്ഷാകര്‍തൃ പ്രതിനിധിയുമായ കെ.സി.ബിജു, എച്ച.ഡി.പി. സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളി പറമ്പില്‍, വികസനസമിതി അംഗം പി.ജെ.വിശ്വനാഥന്‍, തുടങ്ങിയവര്‍ ആശംസകര്‍പ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് സി.പി.സ്്മിത നന്ദിയും പറഞ്ഞു.