ഇരിങ്ങാലക്കുട :സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് കാലിത്തീറ്റയിലെ തൊഴിലാളികൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തനം തുടർന്നത് സമൂഹത്തോടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കവുമാണ്. കമ്പനിയുടെ അലംഭാവം മൂലമാണ് കമ്പനി സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ 27 ആം വാർഡ് കണ്ടെയൻമെൻറ് സോണായി മാറിയത്. മഹാമാരിയുടെ കാലത്തും കൊള്ളലാഭം കൊയ്യാൻ തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവന് വില കൽപ്പിക്കാത്ത ഡയറക്ടർമാർക്കെതിരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അട്ടിമറിച്ചതുൾപ്പെടെ കുറ്റം ചുമത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി വിബിൻ പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Advertisement