ടെന്നീസ് കിരീടം ക്രൈസ്റ്റ് കോളേജിന്

267

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ഫാ.ജോസ്.തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. ടീം ഇനത്തില്‍ ക്രൈസ്റ്റ് കോളേജ് ഒന്നാമതും പാലക്കാട് വിക്ടോറിയ കോളേജ് രണ്ടാമതും ഗുരുവായൂര്‍ എല്‍എഫ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനത്തില്‍ ക്രൈസ്റ്റിന്റെ ആര്യ സി.ജി. ഒന്നാമതും പാലക്കാട് വിക്ടോറിയയിലെ അഖില പി.രണ്ടാമതും ഗുരുവായൂര്‍ എല്‍.എഫ് കോളേജിലെ അഖില പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിദാനം ചെയ്യാന്‍ ആര്യ സി.ജി. സഞ്ജു.ബി.(ക്രൈസ്റ്റ്) അഖില പി.,ഹര്‍ഷ എസ്, ശാലിനി എന്‍.എസ്(വിക്ടോറിയ) എന്നിവരേയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് കോളേജ് വൈസ്.പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍, ട്രോഫികള്‍ നല്‍കി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ തലവന്‍ ഡോ.ബിന്ററ്റൂ.ടി.കല്യാണ്‍, ഡോ.ശ്രീജിത്ത് രാജ്, സെബാസ്റ്റിയന്‍കെ.എം.,വിക്ടോറിയ കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ തലവന്‍ ഡോ.ഹരിദാസ്, തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമി ഫൗണ്ടര്‍ അംഗമായ എ.പി. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement