വെള്ളാങ്ങല്ലൂരിൽ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

56

കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകൾആതിരയെയാണ്(18) ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിൽ പഠിക്കുന്നതിനിടെ താഴേക്ക് പോയആതിരയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇരിങ്ങാലക്കുടയിൽ നിന്ന് അഗിനിരക്ഷാ സേനയെത്തിയാണ് മൃതദേഹംപുറത്തെടുത്തത്. പിന്നീട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റി.അമ്മ: സുനിത. സഹോദരി: അശ്വനി.

Advertisement