വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കുവാന്‍ വിദ്യാലയത്തിനു മുന്നില്‍ സീബ്രാ വരയില്ല

454

വെള്ളാംങ്ങല്ലൂര്‍:തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതക്ക് സമീപവും വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു എതിര്‍വശത്താണ് കോണത്തു കുന്ന് യു.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. തൃശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും ഈ സംസ്ഥാന പാതയില്‍ കൂടിയാണ് സര്‍വ്വീസ് നടത്തുന്നത്. സ്‌കൂളിനു മുന്നില്‍ കൂടി വാഹനങ്ങള്‍ പോകുമ്പോള്‍ വേഗത കുറച്ച് പോകണമെന്ന് നിയമം ഉണ്ടെങ്കിലും അതൊന്നും തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് ബാധകമല്ല. നിയമ ലംഘനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കും ട്രാഫിക് പോലീസ് അധികൃതര്‍ക്കും പരാതി നല്‍കിയാലും കൈക്കൂലിയുടേയും മാസപ്പടിയുടേയും മറവില്‍ യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാരുടെ പരാതി. തൃശ്ശൂര്‍-
കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതക്കരികെയാണ് കോണത്തുകുന്ന് യുപി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത. സ്‌കൂളുകളുടെ മുന്നിലും ജംഗ്ഷനുകളിലും റോഡ് കുറുകെ കടക്കുന്നതിന് റോഡില്‍ സീബ്ര വര വരക്കണമെന്ന് നിയമം ഉണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കോണത്തുകുന്ന് യു.പി സ്‌ക്കൂളിനു മുന്നിലൊ കോണത്തു കുന്ന് ജംഗ്ഷനിലൊ സീബ്രാ വര വരച്ചിട്ടില്ല. ഇപ്പോള്‍ കോണത്തുകുന്ന് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കണമെങ്കില്‍ വഴിയാത്രക്കാരുടെയൊ അടുത്തുള്ള വ്യാപാരികളുടെയൊ സഹായം വേണ്ടി വരുന്നു. സ്‌കൂളിനു എതിര്‍വശത്ത് വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസ് ആണെങ്കിലും പഞ്ചായത്ത് അധികൃതരും സ്‌കൂളിനു മുന്നിലെ റോഡില്‍ സീബ്രാ വര വരക്കുന്നതിന് നടപടി എടുക്കാത്തത് ഖേദകരമെന്ന് പരക്കെ പരാതി. കോണത്തുകുന്ന് യുപി സ്‌കൂളിനു മുന്നിലെ തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ റോഡ് കുറുകെ കടക്കുന്നതിന് സീബ്രാ വര വരക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതരും ട്രാഫിക് പോലീസ്സും നടപടി എടുക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. പടം റോഡില്‍ സീബ്രാ വര ഇല്ലാത്തതിനാല്‍ റോഡ് കുറുകെ കടക്കുന്നതിന് വാഹനങ്ങള്‍ വരുന്നുണ്ടൊയെന്ന് നോക്കുന്ന കോണത്തുകുന്ന് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

 

 

Advertisement