ഇരിങ്ങാലക്കുട എഴുതുന്നു-കഥാസംഗമം പ്രകാശനം ചെയ്തു

444

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ 60 കഥാകൃത്തുക്കളുടെ രചനകള്‍ കോര്‍ത്തിണക്കി സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന കഥാസംഗമം പ്രകാശനം ചെയ്തു.ബക്കര്‍ മേത്തല ആദ്യ പ്രതി പി കെ ഭരതന്‍ മാസ്റ്റര്‍ക്ക് നല്‍കി കൊണ്ട് കഥാസംഗമം പ്രകാശനം ചെയ്തു.പ്രൊഫ കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രശസ്ത എഴുത്തുക്കാരന്‍ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി .രാധാകൃഷ്ണന്‍ വെട്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത എഴുത്തുക്കാരന്‍ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.രാധാകൃഷ്ണന്‍ വെട്ടത്ത് അധ്യക്ഷത വഹിച്ചു.രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും ,അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.
ആനന്ദിന്റെ ‘ഗംഗയിലെ പാലം’,കെ.വി രാമനാഥന്റെ ‘അപ്പു’,മാമ്പുഴ കുമാരന്റെ ‘രണ്ടു കഥകള്‍’,സച്ചിദാനന്ദന്റെ ‘മൂന്നു കഥകള്‍’,വി.കൃഷ്ണ വാധ്യാരുടെ ‘കലി’,ബാലകൃഷ്ണന്റെ ‘മേഘമല്‍ഹാര്‍’,രാജന്‍ ചിന്നങ്ങത്തിന്റെ ‘സമുദ്രത്തിലെ ദ്വീപുകള്‍’,ടി.വി കൊച്ചു ബാവയുടെ ‘നിങ്ങള്‍ക്കു വേണ്ടി’,കെ.ആര്‍ പ്രസാദിന്റെ ‘കണ്ണോക്ക് ‘,പോള്‍ എ തട്ടിലിന്റെ ‘നീലവാനം സാക്ഷി’,അശോകന്‍ ചെരുവിലിന്റെ ‘മലമുകളിലെ വെളിച്ചം’,കെ.രേഖയുടെ ‘കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടുകിട്ടാനുള്ള പ്രാര്‍ത്ഥനകള്‍’,സാവിത്രി ലക്ഷ്മണന്റെ ‘മഞ്ഞക്കിളി’,പ്രതാപ് സിങ്ങിന്റെ ‘കാവല്‍’,വി.കെ.ലക്ഷ്മണന്‍ നായരുടെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’,പി.കെ.ഭരതന്‍ മാസ്റ്ററുടെ ‘മരണക്കിണര്‍’ ,ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ ‘1908’,തുമ്പൂര്‍ ലോഹിതാക്ഷന്റെ ‘ചില മനുഷ്യാവകാശ പ്രശ്നങ്ങള്‍’,ജോജിയുടെ വെണ്ണ മണമുള്ള ‘കൈകള്‍’,വി.എസ് വസന്തന്റെ ‘പ്രയാണം’,വേണു ജി വാര്യരുടെ ‘കെ.കെ.ആറിന്റെ അത്മഭാഷണങ്ങള്‍’ ,ഖാദര്‍പട്ടേപ്പാടത്തിന്റെ ‘യാത്ര’,വി.രാമചന്ദ്രന്‍ കാട്ടൂരിന്റെ ‘അവര്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളാ’,ഉണ്ണികൃഷ്ണന്‍ കിഴുത്താണിയുടെ ‘അവസാനം’,ഹിത ഈശ്വരമംഗലത്തിന്റെ ‘പപ്പടവട’,രോഷ്നി സ്വപ്നയുടെ ‘ഗന്ധര്‍വ്വന്‍’,വി.ആര്‍ ദേവയാനിയുടെ ‘ഓലക്കുട’,വി.ടി.രാധാലക്ഷ്മിയുടെ ‘ആരൂഡം’,റഷീദ് കാറളത്തിന്റെ ‘എന്നെ ആരും ശ്രദ്ധിക്കുന്നേയില്ല’,സുനില്‍ നാരായണന്റെ ‘അന്യരാകുമ്പോള്‍’,വിഢിമാന്റെ ‘പ്രളയാനന്തരം’,കൃഷ്ണകുമാര്‍ മാപ്രാണത്തിന്റെ ‘ചോരയുടെ മണമുള്ള കാറ്റ്’,ജോണ്‍സണ്‍ എടതിരുത്തിക്കാരന്റെ ‘മുത്തപ്പന്‍’,രാധിക സനോജിന്റെ ‘രുപാലി’,ബിനു ശാര്‍ങ്ഗധരന്റെ ‘മന:പ്രഗ്രഹമേവച’,ശ്രീല.വി.വിയുടെ ‘അനിവാര്യമായത്’,ബിനില കെ.ബാബുവിന്റെ ‘പക നീട്ടിയ ജീവിതം’,സനോജ് എം.ആറിന്റെ ‘സാക്ഷികള്‍ അന്യോന്യം’,മഞ്ജുളയുടെ ‘അക്ഷമയുടെ ഓര്‍മ്മപുസ്തകം’,ജോസ് മഞ്ഞിലയുടെ ‘വൈധവ്യം’,’ഇനി’,രെജില ഷെറിന്റെ ‘ആലമ്മ’,സജ്ന ഷാജഹാന്റെ ‘അനുയാത്ര’,ശശി കാട്ടൂരിന്റെ ‘ചേര്‍വാഴ്ച’,ഷിഹാബ് ഖാദറിന്റെ ‘കലാപ ഭൂമികള്‍’,സിമിത ലെനീഷിന്റെ ‘ഒരു മാട്രിമോണിയല്‍ സ്വപ്നം’,രതി കല്ലടയുടെ ‘പര്യായം’,സൂര്യ ടി.എസിന്റെ ‘മനുഷ്യയന്ത്രം’,ദിനേശ് കെ.ആറിന്റെ ‘മൂന്നു കഥകള്‍’,നൗഫല്‍ പി.എമ്മിന്റെ ‘കന്യാമാനസം’,ശ്രീജ മുകുന്ദന്റെ ‘ചിരിയോര്‍മ്മകള്‍’,ശ്രീരാം പട്ടേപ്പാടത്തിന്റെ ‘പ്രണയതീരം’,മണികണ്ഠന്‍ ഇടശ്ശേരിയുടെ ‘പൊടുന്നനെ പൊലിയുന്ന നിറദീപം’,സുനില്‍കുമാറിന്റെ ‘അമ്മ’,സില്‍വി ആര്‍.വിയുടെ ‘സെല്‍ഫി’,അര്‍ച്ചന പ്രേം ദിനേശിന്റെ ‘നിള’,കാളിദാസ് എം.എമ്മിന്റെ ‘കുക്കര്‍’,ഐശ്വര്യ.കെ.എസിന്റെ ‘വാതായനങ്ങള്‍ തുറക്കുമ്പോള്‍’,അരുന്ധതി ടി.കെയുടെ ‘ഋതുഭേദങ്ങള്‍’,രാധാകൃഷ്ണന്‍ വെട്ടത്തിന്റെ ‘മാമ്പഴക്കാലം’,രാജേഷ് തെക്കിനിയേടത്തിന്റെ ‘ബുദ്ധോദയം’ തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്

 

 

Advertisement