നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി

285

നടവരമ്പ് – നടവരമ്പ്ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്. ടു വിഭാഗം സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് യൂണിറ്റ് കുടിവെള്ള ഗുണനിലവാര പരിശോധനയും ക്ലോറിനേഷനും ചെയ്തു.ഇരിങ്ങാലക്കുട മുന്‍ സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ന്യൂറോളം വീടുകളിലാണ് വിദ്യാര്‍ത്ഥികള്‍ പരിശോധന നടത്തിയത്.മുന്‍സിപ്പാലിറ്റിയുടെ രണ്ടാം ഘട്ട ക്ലോറിനേഷന്‍ പരിപാടിക്ക് കില ഫാക്കല്‍റ്റി വി.എസ് ഉണ്ണിക്കൃഷ്ണന്‍, ആശ വര്‍ക്കര്‍ ബിന്ദു, നടവരമ്പ് സ്‌കൂള്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപികയുംഗൈഡ് ക്യാപ്റ്റനുമായ സി.ബിഷക്കീല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.പ്രളയബാധയെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് കുട്ടികള്‍ പങ്കാളികളായത്.

 

Advertisement