ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം 16 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ നവംബര്‍ 16 വൈകീട്ട് 6.30ന് പഞ്ചാരി മേളം അരങ്ങേറ്റം നടക്കും. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 9 മുതല്‍ 37 വയസ്സ് വരെയുള്ള 13 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സംരംഭമായ ആറാട്ടുപുഴ ശ്രീശാസ്താ വാദ്യകലാക്ഷേത്രത്തിലെ രണ്ടാമത് ബാച്ചില്‍ ഉള്‍പ്പെട്ട കലാകാരന്‍മാരാണ് ശ്രീശാസ്താ സന്നിധിയില്‍ വെച്ച് അരങ്ങേറ്റം കുറിക്കുന്നത്.ഗുരു പെരുവനം അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് ഇവര്‍ മേളം അഭ്യസിച്ചത്. താളമേളങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പഞ്ചാരിമേളത്തിന്റെ മൂന്നാം കാലത്തിലാണ് മേളം അരങ്ങേറുന്നത്.തുടര്‍ന്ന് നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കലാശിക്കും.കുറുങ്കുഴലില്‍ വെളപ്പായ നന്ദനനും കൊമ്പില്‍ കുമ്മത്ത് രാമന്‍കുട്ടി നായരും വലംതലയില്‍ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും പ്രമാണിമാരാകും .

ആറാട്ടുപുഴ മംഗലത്ത് ഭവാനിയമ്മ മകന്‍ മനോജ്, പാണപ്പറമ്പില്‍ സുന്ദരന്‍ മകന്‍ ജിബിന്‍ സുന്ദര്‍, തൈക്കാട്ടുശ്ശേരി മാളിയേക്കല്‍ പരമേശ്വരന്‍ മക്കള്‍ വിജിത്ത് & വിനീത്, ഞെരുവിശ്ശേരി പനങ്ങാട്ട് മണികണ്ഠന്‍ മകന്‍ ഹരിഗോവിന്ദ്, ആറാട്ടുപുഴ പാണപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ ശാലിനി, നെടുമ്പാള്‍ കാരിക്കോട് ജയന്ത് മകന്‍ അദ്വൈത് , ആറാട്ടുപുഴ മാങ്ങാറി പ്രദീപ് മകന്‍ അതുല്‍, തൊട്ടിപ്പാള്‍ കളങ്കോളില്‍ ഷാജു മകന്‍ അമര്‍നാഥ്, പനങ്കുളം തളിയപ്പറമ്പില്‍ രാജേഷ് മകന്‍ അവനിന്ദ്ര, പല്ലിശ്ശേരി കുറുപ്പത്ത് വിജയകുമാര്‍ മകന്‍ ഗൗതം, ആറാട്ടുപുഴ പറതൂക്കംപറമ്പില്‍ രാധാകൃഷ്ണന്‍ മകന്‍ വൈശാഖ്, ആറാട്ടുപുഴ കൂട്ടാല രാധാകൃഷ്ണന്‍ മകന്‍ സൗരവ് എന്നിവരാണ് അരങ്ങേറ്റം കുറിച്ച് മേളകലാരംഗത്തേക്ക് കടന്നു വരുന്നത്.

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img