‘തെരുവിന്റെ പ്രതിരോധം’ ക്യാമ്പയിന്‍ സംസ്ഥാന ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി

292

ഇരിങ്ങാലക്കുട – കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, പാതയോര കച്ചവടക്കാര്‍ക്കെതിരെ ദേശീയപാത അധികൃതര്‍ സ്വീകരിക്കുന്ന അന്യായമായ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയുടെ ഭീകരതയ്‌ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വഴിയോര കച്ചവടത്തൊഴിലാളികളെ അണിനിരത്തി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ തെരുവിന്റെ പ്രതിരോധം’ ക്യാമ്പയിനിന്റെ പ്രചാരണാര്‍ത്ഥം നടത്തുന്ന സംസ്ഥാന ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. ജാഥാ വൈസ് ക്യാപ്റ്റന്‍ കെ.വേണുഗോപാല്‍, ഊരുതറ ചന്ദ്രന്‍, എ.എസ്. ജാഫര്‍ ഖാന്‍, ഉഷ മോഹന്‍, കെ.സി.പ്രേമരാജന്‍, കെ.എ.ഗോപി, എന്നിവര്‍ പ്രസംഗിച്ചു.സി.വൈ. ബെന്നി അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാജു സ്വാഗതവും, ദിവാകരന്‍ കുണ്ടില്‍ നന്ദിയും പറഞ്ഞു.നവംബര്‍ 10 ന് വൈകീട്ട് 4 മണിക്ക് തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ നടക്കുന്ന തെരുവോര കച്ചവടക്കാരുടെ മധ്യമേഖലാ കുടുംബ സംഗമം സി.ഐ.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

 

Advertisement