ആയുഷ് ഗ്രാമം പദ്ധതി:അവലോകനയോഗം സംഘടിപ്പിച്ചു

562

ഇരിങ്ങാലക്കുട-ദേശീയ ആയുഷ്മിഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തത് പ്രകാരം പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കേണ്ടതിനാല്‍ ഈ പദ്ധതിയെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനും നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമായുള്ള യോഗം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലയില്‍ നിന്നും നിയോഗിച്ചിട്ടുള്ള ആയുര്‍വ്വേദ ഡോക്ടര്‍മാരായ ഡോ.ശ്രീവല്‍സ് ,ഡോ.രാജേഷ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ക്ലാസ്സെടുത്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ ജയന്‍ ,ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റോബിന്‍ എന്നിവര്‍ സംസാരിച്ചു.ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ആയുര്‍വ്വേദ,ഹോമിയോ ഡോക്ടര്‍മാര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ ,ആശവര്‍ക്കര്‍മാര്‍ ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Advertisement