കാറളം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സുവര്‍ണ്ണ ജുബിലി സമാപനം

271

കാറളം-കാറളം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇരിങ്ങാലക്കുട രൂപത അതിജീവനവര്‍ഷം പ്രമാണിച്ചു ലളിതമായി നടത്തിയ സമാപന പരിപാടികള്‍ക്ക് തിരുന്നാള്‍ ദിവ്യബലിയോടെ തുടക്കമായി. തുടര്‍ന്ന് വയോജനസംഗമം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് പ്രസിഡണ്ട് ബിജു തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാറളം ഇടവക വികാരി ഫാ. ഡെയ്‌സന്‍ കവലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പൂര്‍വ്വകാല നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം , ആദരിക്കല്‍, ദുരിതാശ്വാസഫണ്ട് കൈമാറ്റം, കാരുണ്യ നിധി പ്രഖ്യാപനം, ജൂബിലിസ്മരണിക പ്രകാശനം
എന്നിവയും ചടങ്ങില്‍ സംഘടിപ്പിച്ചു. കേന്ദ്രകൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി.എ.ജോസ്, ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍, വി.ഡി.സൈമണ്‍, എ.എല്‍.മാത്യു, സി.ഡി.മാത്യു, ബിന്നി ടി.ടി, വി.വി.ജോണി എന്നിവര്‍ പ്രസംഗിച്ചു .

 

Advertisement