ക്രൈസ്റ്റിന്റെ കാരുണ്യത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം

125

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന് ജില്ലാ പഞ്ചായത്തിന്റെ ആദരം. തൃശൂർ ജില്ലയെ വയോജന സൗഹൃദ ജില്ല യായി മാറ്റുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും വയോജന സർവ്വേ നടത്തിയത് തവനിഷ് ആയിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുടയിൽ സജീവ സാന്നിധ്യമായിരുന്നു തവനിഷ്. ഇതു രണ്ടും പരിഗണിച്ച് ആണ് ആദരവ്.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉദയപ്രകാശ് പ്രശസ്തിപത്രം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിന് കൈമാറി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശങ്കരനാരായണൻ, ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാപിള്ളി ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സ്റ്റാഫ്‌ അഡ്വൈസർ ഡോ. അനിൽകുമാർ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റേഴ്‌സ് ആയ പ്രൊഫ. മുവിഷ്മുരളി, പ്രൊഫ. റീജ യൂജിൻ തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യം കൃഷ്ണ, വൈസ് പ്രസിഡന്റ്‌ ഹാഫിസ് എന്നിവർ പങ്കെടുത്തു.

Advertisement