ഇരിങ്ങാലക്കുട രൂപതാ വൈദിക സമ്മേളനം പ്രമേയം പാസാക്കി

563

ഇരിങ്ങാലക്കുട : സത്യസന്ധമായ കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്ന അടിസ്ഥാന മാധ്യമധര്‍മ്മത്തെ അപഹസിക്കുന്നതായിരുന്നു ഈ അടുത്ത നാളുകളില്‍ ചില മുഖ്യധാരാമാധ്യമങ്ങള്‍ കൈക്കൊണ്ട നിലപാടുകള്‍ എന്നും കുമ്പസാര രഹസ്യം വെളിപ്പെടുത്തിയെന്ന ആരോപണം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലും നാമമാത്രമായ ചില സന്യാസിനികളും ഉള്‍പ്പെട്ട കേസുകള്‍ തുടങ്ങി ചില സമീപകാല സംഭവങ്ങളുടെ മറവില്‍ കൂദാശജീവിതത്തെയും സഭാ നേതൃത്വത്തെയും സന്ന്യാസ ജീവിതത്തെയും അതുവഴി കത്തോലിക്കാ സഭയെ പൊതുവായും കടന്നാക്രമിക്കാനുള്ള മാധ്യമങ്ങളുടെ പരിശ്രമങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്നും രൂപതാ വൈദിക സമ്മേളനത്തില്‍ പറഞ്ഞു. തെറ്റുകളെ ഞങ്ങള്‍ അപലപിക്കുന്നു എന്നാല്‍, ഈ കേസുകളുടെ മറവില്‍ കത്തോലിക്കാസഭയോട് വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവും നിക്ഷിപ്ത താല്‍പര്യവും ഉള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്ന് കത്തോലിക്കാസഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളെ ക്രൈസ്തവ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടെന്നും ക്രൈസ്തവ സഭയ്ക്കെതിരായ മാധ്യമങ്ങളുടെ സംഘടിതമായ ഇത്തരം നടപടികളില്‍ ഇരിങ്ങാലക്കുട രൂപത വൈദിക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും രൂപതാ വൈദിക സമ്മേളനം പറഞ്ഞു.

 

Advertisement