ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

347

തുമ്പൂര്‍-ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.തൂമ്പൂര്‍ സൊസൈറ്റിക്ക് സമീപം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ക്യാമ്പെയ്‌നില്‍ സൗജന്യമായി നേത്രപരിശോധനയും ,പ്രമേഹ രോഗ നിര്‍ണ്ണയവും ,ബ്ലഡ് പ്രഷര്‍ നിര്‍ണ്ണയവും , പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ്സും വൃക്ഷ തൈ വിതരണവും സംഘടിപ്പിച്ചു.ലയണ്‍ ഇ .ആര്‍ .ഇഡി ദീപക് പി.എം.ജെ .എഫ് (ഡിസിട്രിക് ഗവര്‍ണ്ണര്‍ 318 ഡി)ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു.കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ലയണ്‍ ഷമ്മി ജോസഫ് സ്വാഗതം പറഞ്ഞു.പസിഡന്റ് ലയണ്‍ ജോണ്‍സണ്‍ കോലങ്കണ്ണി എം .ജെ എഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലയണ്‍ തോമസ് കോലങ്കണ്ണി ,വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ടി പീറ്റര്‍ ,ലയണ്‍ ജോസ് മൂത്തേടന്‍ ആര്‍. സി ,ലയണ്‍ പീറ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ ലയണ്‍ ബിജു കൊടിയന്‍ നന്ദി പറഞ്ഞു

Advertisement