അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 19 മുതല്‍

295

ഇരിങ്ങാലക്കുട-35-ാമത് അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2018 സെപ്തംബര്‍ 19 മുതല്‍ 22 വരെ ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നു.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 ടീമുകള്‍ പങ്കെടുക്കും .19 ന് 2 മണിക്ക് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ വിഭാഗം ഡി വൈ എസ് പി മാത്യുരാജ് കള്ളിക്കാടന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.ഡോണ്‍ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട അദ്ധ്യക്ഷത വഹിക്കും.22 ന് രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ബിജു ലാസര്‍ വിജയികള്‍ക്ക് ഡോണ്‍ബോസ്‌ക്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫി എന്നിവ സമ്മാനിക്കും

Advertisement