കെ കെ. ഭാസ്കരൻ മാസ്റ്റർ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം നടന്നു

24
Advertisement

ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ്‌ നേതാവും, വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രാരമ്പകനും, അവിഭക്ത കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന കെ കെ. ഭാസ്കരൻ മാസ്റ്ററുടെ നാൽപത്തിയേഴാം ചരമവാർഷിക ദിനാചരണം സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സിപിഐ 97-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ഉത്ഘാടനം ചെയ്തു, സിപിഐ മാഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു,രാവിലെ കിഴുത്താണി ഭാസ്കരൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനയിൽ പാർട്ടി നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു.പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ചെയർമാനായി ചുമതലയേറ്റ കെ. ശ്രീകുമാറിന് ചടങ്ങിൽ സ്വീകരണം നൽകി,എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി കെ. സുധീഷ്, സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി,ഷംല അസീസ്, എം സുധീർദാസ്, ഷീല അജയഘോഷ്, മോഹനൻ വലിയാട്ടിൽ, ടി എസ്. ശശികുമാർ, അംബിക സുഭാഷ് എന്നിവർ പ്രസംഗിച്ചു.

Advertisement