വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തുന്ന മുന്നൊരുക്കമായ കളിമുറ്റം ഒരുക്കാം എന്ന പ്രവർത്തനങ്ങളുടെ പൂമംഗലം പഞ്ചായത്ത് തലം ഉദ്ഘാടനം നടന്നു

35
Advertisement

എടക്കുളം :എസ്.എൻ.ജി.എസ്.എസ്. യു.പി സ്കൂളിൽ .പുതിയ അധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തുന്ന മുന്നൊരുക്കമായ കളിമുറ്റം ഒരുക്കാം എന്ന പ്രവർത്തനങ്ങളുടെ പൂമംഗലം പഞ്ചായത്ത് തലം ഉദ്ഘാടനം എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിൽ വെച്ച് നടന്നു. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കത്രീന ജോർജ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബി.പി.സി. ഗോഡ്വിൻ റോഡ്രിഗ്സ് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ നിഷ എം.സി, ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി, സുമേഷ് വി.എസ് , കെ.വി.ജിനരാജദാസ്, സി.പി.ഷൈല നാഥൻ,കെ.സി. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

Advertisement