സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ 2 വര്‍ഷം തടവിനും 10000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

385
Advertisement

ഇരിങ്ങാലക്കുട-പ്രതിക്കെതിരെ ക്രിമിനല്‍ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ 04.03.2017തിയ്യതി അന്നനാട് ജംഗ്ഷനില്‍ വച്ച് കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ അന്നനാട് ദേശത്ത് പന്തല്‍ക്കൂട്ടം വീട്ടില്‍ കുഞ്ഞയ്യപ്പന്‍ മകന്‍ ,62 വയസ്സ് വേലായുധനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അന്നനാട് ദേശത്ത് കാരപ്പിള്ളി വീട്ടില്‍ മാണി മകന്‍ ,45 വയസ്സ് വേണു എന്ന ആലപ്പാടന്‍ വേണുവിനെ 2 വര്‍ഷം തടവിനും 10000രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ശിക്ഷ വിധിച്ചു

Advertisement