Thursday, July 9, 2026
26.7 C
Irinjālakuda

സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ‘ കുഴി മിന്നല്‍ രമേഷ് ‘പിടിയില്‍

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ കടന്ന് അതിക്രമം നടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട പറമ്പി റോഡ് സ്വദേശി കണക്കം വീട്ടില്‍ ‘ കുഴി മിന്നല്‍ രമേഷ് ‘ എന്ന സുരേഷിനെ (37) സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. എസ്സ് സുശാന്തും സംഘവും അറസ്റ്റു ചെയ്തു. രാത്രി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഒരാള്‍ മദ്യപിച്ച് സ്ത്രീകളേയും കുട്ടികളേയും ,മറ്റ് രോഗികളേയും, ജീവനക്കാരേയും ആക്രമിക്കുകയും ,ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പ്രതി പോലീസ് സംഘത്തിനു നേരെയും ആക്രമണത്തിന് ശ്രമിച്ചു.

ലഹരിക്കടിമപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിന്റെ ഷര്‍ട്ടില്‍ കയറി പിടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ആയിരുന്നു പോലീസ് പ്രതിയെ കീഴടക്കിയത്
പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കുറ്റമുള്‍പെടെയുടെയുള്ള വകുപ്പു പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ്സെടുത്തിരിക്കുന്നത്
സ്വകാര്യ ബസ്സില്‍ ജീവനകാരനായ പ്രതി 2014 വര്‍ഷത്തില്‍ കൊമ്പിടിഞ്ഞാമാക്കലില്‍ ഒരു വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതുഉള്‍പ്പെടെ 5 ഓളം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ മുരുകേഷ് കടവത്ത് , രാഗേഷ് പി . എസ്സ്. ജിജിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img