ഹോളി ഗ്രേസില്‍ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു

349

മാള:ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്മന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു.ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ചെയര്‍മാന്‍ ശ്രീ.സാനി എടാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.ശ്രീകുമാര്‍ സ്വാഗതപ്രസംഗത്തിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി.

ഡോ. എം.സി.ദിലീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മാറിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ വളര്‍ത്തി കൊണ്ടുവരുന്നതിന് സ്വന്തം സാഹചര്യങ്ങളോട് മത്സരിക്കണമെന്ന് ഡോ.ദിലീപ് കുമാര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രൊ.രവീന്ദ്രനാഥ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ വൈസ്ചാന്‍സലര്‍ )വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ.വക്കച്ചന്‍ താക്കോല്‍ക്കാരന്‍,ഡയറക്ടര്‍ ഡോ.ജോജി ചന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ ശ്രീ.ബെന്നി ജോണ്‍ അയിനിക്കല്‍, സെക്രട്ടറി ശ്രീ.ബെന്നി കളപ്പുരക്കല്‍, ഹോളി ഗ്രേസ് അക്കാദമി ചെയര്‍മാന്‍ ശ്രീ.ജോസ് കണ്ണമ്പിള്ളി, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്ടിടുഷന്‍സ് ബോര്‍ഡ് മെംബേര്‍സ് ശ്രീ.ആന്റണി മാളിയേക്കല്‍, ശ്രീ. ജോളി വടക്കന്‍,അഡ്വ.ക്ലെമന്‍സ്, ശ്രീ.ജെയിംസ് മാളിയേക്കല്‍ , അദ്ധ്യാപകര്‍, മുന്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 81% പേര്‍ക്ക് പ്രശസ്ത സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ലഭിച്ചതായി ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ. വക്കച്ചന്‍ താക്കോല്‍ക്കാരന്‍ അറിയിച്ചു

 

 

Advertisement