കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

295
Advertisement

ഇരിങ്ങാലക്കുട- കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ എം എല്‍ എ രാഘവന്‍ പൊഴേക്കടവിലിന്റെ 14-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.കാറളം ആലുംപറമ്പില്‍ വച്ച് നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് ശ്രീ ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.രാഘവന്‍ പൊഴേക്കടവില്‍ സ്മാരക വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ നിര്‍വ്വഹിച്ചു.ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ എം എസ് അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റ്റോ പെരുമ്പിള്ളി, എന്‍ എം ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തിലകന്‍ പൊയ്യാറ, സുരേഷ് പൊഴേക്കടവില്‍, വി ഡി സൈമണ്‍, ഫ്രാന്‍സീസ് മേച്ചേരി, വര്‍ഗ്ഗീസ് കീറ്റിക്കല്‍, വിനോദ് പുള്ളില്‍, എം ആര്‍ സുധാകരന്‍, വേണു കുട്ട ശാം വീട്ടില്‍, വിശ്വംഭരന്‍ ഊരാളത്ത്, വിജീഷ് പുളിപറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി.രാഘവന്‍ പൊഴേക്കടവിലിന്റെ ബന്ധുക്കള്‍, നാട്ടുക്കാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement