ഊരകത്തെ പ്രളയ ബാധിതര്‍ക്ക് സിപിഐ (എം)ന്റെ ഓണസമ്മാനം

991

ഇരിങ്ങാലക്കുട : പ്രളയത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ നൂറോളം വീടുകളിലെ 450ല്‍ പരം വരുന്ന ജനങ്ങള്‍ക്ക് കരുത്തേകാന്‍ സിപിഐഎം ഊരകം, വെറ്റിലമൂല ബ്രാഞ്ചുകളുടെ സംയുക്ത നേതൃത്വത്തിലാണ് ഓണസമ്മാനമായി ദുരിതാശ്വാസകിറ്റുകള്‍ പ്രളയബാധിത വീടുകളില്‍ നേരിട്ട് ചെന്ന് വിതരണം ചെയ്തത്. പായ, ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ്, സ്റ്റീല്‍ പ്ലെയ്റ്റ്, സ്റ്റീല്‍ ഗ്ലാസ്സ്,സ്റ്റീല്‍ ബൗളുകള്‍ സ്പൂണ്‍ കയില്‍, ചൂല്‍, അടിച്ചുവാരി, 5 കിലോ അരി, വെളിച്ചെണ്ണ, അരിപ്പൊടി, ഉപ്പ് പൊടി, ശര്‍ക്കര, പരിപ്പ്, പയറ്, കടല, കായചിപ്‌സ്, ശര്‍ക്കരവരട്ടി, സേമിയ, മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, പായസകൂട്ട്, ചായില, പപ്പടം, കടുക്, ഉലുവ, നാളികേരം, പച്ചമുളക്, ഇഞ്ചി, സവാള, വെള്ളുള്ളി, ചെറുള്ളി, ഉരുളന്‍കിഴങ്ങ്, സാമ്പാര്‍ കഷ്ണങ്ങള്‍,സാമ്പാര്‍പൊടി, ഡിഷ് വാഷ് ബാര്‍, സ്‌ക്രബര്‍, അലക്കുസോപ്പ്, കുളിസോപ്പ്, ഡെറ്റോള്‍, ഫിനോയില്‍, ഫോര്‍ക്ലീനര്‍, തുടങ്ങിയ 45 ഇനങ്ങളടങ്ങിയ 2200രൂപ വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഊരകം പ്രദേശത്ത് നിന്ന് ഉത്രാട ദിനത്തില്‍ സമാഹരിച്ച ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് 75 കിറ്റുകള്‍ തയ്യാറാക്കി വിതരണം  ചെയ്തത്. 25 ല്‍ പരംവീടുകളിലേക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.സിപിഎം ലോക്കല്‍ കമ്മററി സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍, ലോക്കല്‍ കമ്മറ്റി അംഗവും പുല്ലൂര്‍ സര്‍വ്വീസ് സഹകരണസംഘം പ്രസിഡന്റുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി, വെറ്റിലമൂ ബ്രാഞ്ച് സെക്രട്ടറി മനീഷ് പാറയില്‍, ഊരകം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതില്‍ പരം പാര്‍ട്ടി പ്രവര്‍ത്തകരാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

 

Advertisement