പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘കളിമുറ്റം’ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

425

ഇരിങ്ങാലക്കുട-പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിക്കാല ഫുട്‌ബോള്‍- കരാട്ടെ – ചെസ്സ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കായിക ഇനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതോടൊപ്പം ശാരീരികക്ഷമത, പ്രതിരോധശേഷി , ആത്മവിശ്വാസം , ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിച്ച് ജീവിത പ്രതിസന്ധികളെ ആരോഗ്യകരമായ മത്സരസ്വഭാവത്തില്‍ അഭിമുഖീകരിക്കാന്‍ യുവതലമുറയെ പ്രാപ്തമാക്കുക എന്നതാണ് പരിശീലനപരിപാടിയിലൂടെ മുഖ്യമായും ലക്ഷ്യമാക്കുന്നത് . ഏപ്രില്‍ 29 ന് ആരംഭിക്കുന്ന പരിശീലനക്യാമ്പുകളിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ – 0480-2821630 , 9544085557

Advertisement