ബസ്സ് സര്‍വ്വീസുകള്‍ വീണ്ടും ആരംഭിച്ചു

1886

ഇരിങ്ങാലക്കുട-വെള്ളക്കെടുതി മൂലം നിര്‍ത്തി വച്ചിരുന്ന ബസ്സ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ നിന്ന് തൃശൂര്‍ ,കൊടുങ്ങല്ലൂര്‍,മാള,കൊടകര ,പുതുക്കാട് ,ആമ്പല്ലൂര്‍ ,തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സ് സര്‍വ്വീസുകളാണ് പുനസ്ഥാപിക്കപ്പെട്ടത്.തൃശൂര്‍ ഭാഗത്തേക്ക് ഊരകം വഴി വളരെ കുറച്ചു ബസ്സുകള്‍ മാത്രമെ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുള്ളു.തൃശൂര്‍ക്ക് പോകുന്നവര്‍ കൊടകര വഴിയാണ് തൃശൂര്‍ക്ക് പോകുന്നത്.കാട്ടൂര്‍,എടതിരിഞ്ഞി എന്നിവിടങ്ങളിലേക്കുള്ള ബസ്സ് സര്‍വ്വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.വരും ദിവസങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും

Advertisement