സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ മാടായിക്കോണം ഗവ: യു.പി സ്കൂൾ

75
Advertisement

മാപ്രാണം :സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ .സയൻസ് പാർക്ക് ,ആർട്ട് ഗാലറി ,ജൈവ വൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് ,സകലകല ടാലന്റ് ലാബ് ,ലീഡിങ് പ്രീ പ്രൈമറി തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം പണി കഴിഞ്ഞിട്ടുള്ളത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചിലവിട്ട് നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ ഓൺലൈനിലൂടെ നിർവ്വഹിച്ചു.ഇരിങ്ങാലക്കുട എം.എൽ .എ പ്രൊഫ.കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു.പി.ടി.എ പ്രസിഡന്റ് സുജേഷ് കണ്ണാട്ട് ഉപഹാരസമർപ്പണം നടത്തി.ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർമാരായ പി.വി പ്രജീഷ് ,അംബിക പള്ളിപ്പുറത്ത് ,പി.സി മുരളീധരൻ ,രമേശ് വാരിയർ ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി .എ മുഹമ്മദ് സിദ്ദിഖ് ,ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇ .അബ്ദുൽ റസാഖ് ,ഇരിങ്ങാലക്കുട ബി.പി .ഒ സി.കെ രാധാകൃഷ്ണൻ ,വിദ്യാലയ വികസന സമിതി രക്ഷാധികാരി സി.കെ ചന്ദ്രൻ ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ .കെ ദിവാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീബ എ .കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസന്നകുമാരി ഇ.കെ നന്ദിയും പറഞ്ഞു .

Advertisement