ക്രൈസ്റ്റില്‍നിന്ന് കുട്ടനാട്ടിലേക്ക് അണപൊട്ടി ഒഴുകുന്നത് നിലയ്ക്കാത്ത സ്‌നേഹപ്രവാഹം

558

ഇരിങ്ങാലക്കുട : വെള്ളെപ്പാക്കം കൊണ്ട് പൊറുതിമുട്ടിയ കുട്ടനാടന്‍ ജനതയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സ്‌നേഹവും കരുതലും. ദുരിതത്തിന്റെ ആഴക്കയത്തിലായവര്‍ക്ക് കൈത്താങ്ങായി തങ്ങളുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍. കോളേജിലെ കാത്തലിക് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്പന്ദനം-കുട്ടനാടിന്റെ മക്കള്‍ക്ക് എന്റെ ഒരു കൈ സഹായം എന്ന പദ്ധതിയിലൂടെ ഒറ്റ ദിവസം കൊണ്ട് സംഭരിച്ചത് ഇരുപത്തി അയ്യായിരം രൂപയും വസ്ത്രങ്ങളും. അദ്ധ്യാപകരായ പ്രൊഫ.സിസ്റ്റര്‍ റോസി വി.ഒ., പ്രൊഫ. ജെബിന്‍, എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഫണ്ട് പിരിവ് നടത്തിയത്. ലഭിച്ച തുകയും വസ്ത്രങ്ങളും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോളി ആന്‍ഡ്രൂസ് എന്നിവര്‍ ഏറ്റുവാങ്ങി ഐക്കഫ് ദേശീയ കമ്മിറ്റിയംഗം ദര്‍ശന്‍ ഡേവീസിന് കൈമാറി.

Advertisement