Monday, June 22, 2026
28.3 C
Irinjālakuda

കാട്ടൂര്‍ സര്‍ക്കാര്‍ ആ ശൂപത്രിയിലെ കിടത്തിചികിത്സ സര്‍ക്കാര്‍ ഇടപെടണം : സി പി ഐ

കാട്ടൂര്‍ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി പി ഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ ആശുപത്രിയില്‍ 60 രോഗികളെ കിടത്തി ചീകിത്സിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും നിലവിലുണ്ട്. കാട്ടൂരിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് രോഗികളുടെ അഭയകേന്ദ്രങ്ങളാണ് ഈ ആശുപത്രി.ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ബ്ലോക്ക്പഞ്ചായത്ത് മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണെന്ന് സി പി ഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ജെ ബേബി, മുഹമ്മദ്‌സൈനലബ്ദിന്‍, കെ പി രാജന്‍, എന്നിവര്‍ സംസാരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് മെമ്മോറാണ്ടം നല്‍കുവാനും തീരുമാനിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img