ടി എച്ച് പി ചെന്താരശ്ശേരി അനുസ്മരണം നടത്തി.

353
Advertisement

തുമ്പൂര്‍ : പ്രശസ്ത ചരിത്രക്കാരന്‍ ടി എച്ച് പി ചെന്താരശ്ശേരി അനുസ്മരണം സംഘടിപ്പിച്ചു.തുമ്പൂര്‍ പറക്കാട്ടുകുന്നില്‍ പട്ടികവിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച് വരുന്ന ‘ഭീം’ എന്ന സംഘടനയുടെ കുടുംബ സംഗമത്തോട് അനുബദ്ധിച്ചായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ അയ്യങ്കാളിയെ മലയാളിയക്ക് സുപരിചിതനാക്കുന്നതില്‍ ടി എച്ച് പി ചെന്താരശ്ശേരി വഹിച്ച പങ്ക് ചെറുതല്ലെന്ന് യോഗം ഓര്‍മ്മപെടുത്തി.പ്രസിഡന്റ് ശരത്ത് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജു പറക്കാട്ടുകുന്ന് സ്വാഗതവും പ്രിയകുട്ടന്‍ നന്ദിയും പറഞ്ഞു.റെജീഷ്,പി വി രാജന്‍,ദേവിദാസന്‍,അഞ്ജു ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Advertisement