കാട്ടൂര്‍ ആശുപത്രിയില്‍ നവീകരണങ്ങളുടെ ഉദ്ഘാടനവും ആധുനീക ലബോറട്ടറിയുടെ ശിലാസ്ഥാപനവും

524

കാട്ടൂര്‍ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കു കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി പണിതീര്‍ത്ത വാര്‍ഡിന്റേയും, നവീകരിച്ച ഓപ്പറേഷന്‍ തിയ്യറ്ററിന്റേയും, ശീതീകരിച്ച ഫാര്‍മസിയുടേയും, ഫീഡിംഗ് റൂമിന്റേയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രണ്ടാംഘട്ടം ഉദ്ഘാടനവും 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആധുനീക ലബോറട്ടറിയുടെ ശിലാസ്ഥാപനവും കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വനജ ജയന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, ഡോ. ബിന്ദു. (ഇന്‍ ചാര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തൃശ്ശൂര്‍) എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.കുമാരന്‍, അംഗങ്ങളായ ഷംല അസീസ്, രാജന്‍ കരവ്, മിനി സത്യന്‍, അഡ്വ.കെ.എ.മനോഹരന്‍, മല്ലിക ചാത്തുകു’ി, കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ രമേഷ്,എന്‍.ബി പവിത്രന്‍, (സെക്രട്ടറി സി.പി.ഐ.എം കാട്ടൂര്‍ ലോക്കല്‍ കമ്മറ്റി),ബേബി എ.ജെ (സെക്രട്ടറി സി.പി.ഐ. കാട്ടൂര്‍ ലോക്കല്‍ കമ്മറ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പി.എസ് വിജയന്‍ (അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്) പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി നന്ദി പറഞ്ഞു.

Advertisement