ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം

418

ഇരിങ്ങാലക്കുട : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്സ് നേതൃയോഗം ഇരിങ്ങാലക്കുടയില്‍ ചേര്‍ന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി സംഘടന സംവിധാനം താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തനമുണ്ടാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ്മാരായ ജോസ് വള്ളൂര്‍,ജോസഫ് ടാജറ്റ്,രാജേന്ദ്രന്‍ എരണത്ത്,ഡി സി സി സെക്രട്ടറിമാരായ അഡ്വ.ഷാജി കോടകണ്ടത്ത്,ആന്റോ പെരുംമ്പുള്ളി,കെ കെ ശോഭനന്‍,സോണിയ ഗിരി,എം എസ് അനില്‍കുമാര്‍,സി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement