പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.

437
Advertisement

ഇരിങ്ങാലക്കുട : വിവാദങ്ങള്‍ക്കവസാനം ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍, ട്രസ്റ്റ് പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട്,ആശുപത്രി സുപ്രണ്ട് ഡോ.മിനി മോള്‍,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,ഉമ അനില്‍കുമാര്‍,കെ പി ജോര്‍ജ്ജ് ,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.മോര്‍ച്ചറിയ്ക്ക് മുന്‍വശത്തായി ട്രസ് വര്‍ക്ക്,മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി പുതിയ റൂം നിര്‍മ്മിച്ച് ഫ്രീസര്‍ സംവീധാനം,പോസ്റ്റ്മാര്‍ട്ടം ടേബിള്‍ നവീകരണം തുടങ്ങി 5 ലക്ഷം രൂപയോളം ചിലവഴിച്ച് അത്യധുനിക രീതിയിലേയ്ക്ക് മോര്‍ച്ചറിയെ മാറ്റുമെന്ന് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു.മോര്‍ച്ചറി നവീകരണത്തിനായി നഗരസഭ മാറ്റിവെച്ച ഫണ്ട് മറ്റ് പദ്ധതികള്‍ക്കായി ചിലവഴിക്കും.മോര്‍ച്ചറിയില്‍ എത്തുന്ന മൃതദേഹങ്ങള്‍ എലി ഉള്‍പെടെയുള്ള ജീവികള്‍ കടിക്കുന്നുവെന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തെ തുടര്‍ന്നാണ് മോര്‍ച്ചറി നവീകരണത്തിനായി അടച്ചിട്ടത്.എന്നാല്‍ മോര്‍ച്ചറി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ പോസ്റ്റ്മാര്‍ട്ടം പോലും നടത്താന്‍ കഴിയാതെ താലൂക്ക് വികസനസമിതിയോഗത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റ സാഹചര്യത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.