സാങ്കേതിക വിദ്യയുടെ അത്ഭുതലോകത്തേയ്ക്ക് വയോദ്ധികരെയും കൈപിടിച്ച് നടത്തിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്

334
Advertisement

ഇരിങ്ങാലക്കുട : മാറുന്ന കാലത്തിനൊപ്പം മുന്നേറാന്‍ മദ്ധ്യവയസ്‌ക്കരെ പ്രാപ്തരാക്കുവാനും, പുതുസാങ്കേതികവിദ്യകള്‍ പരിചയപെടുത്തുവാനും ‘ജാലകം’ എന്ന പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ ‘കോഡ്’ (CODE) .ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടര്‍ ലാബില്‍ ജൂലൈ 14 ന് പദ്ധതിയുടെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചു .പുതുസാങ്കേതികവിദ്യകളെ പറ്റി അജ്ഞരായവരെ സഹായിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കംമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിക്കാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണ്ണാവസരം നല്‍കുകയായിരുന്നു ‘ജാലകം’ എന്ന ഈ പദ്ധതി. ഇരിഞ്ഞാലക്കുടയിലെയും പരിസര പ്രേദേശത്തുമായുള്ള 40ഓളം പേര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഒരുക്കിയ LearnWithCODe എന്ന പാഠ്യപദ്ധതിയുടെ ഭാഗമായാണ് ജാലകം ഒരുക്കിയത്. ഇതിനു മുന്‍പും ആന്‍ഡ്രോയ്ഡ് പോലെ ഉള്ള നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്ന പദ്ധതികളുമായി വിദ്യാര്‍ത്ഥികള്‍ മുന്നില്‍ വന്നിരുന്നു.

Advertisement