ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സ്വന്തം ചിലവിൽ വൃത്തിയാക്കി റെയിൽവേ ഉദ്യോഗസ്ഥൻ മാതൃകയായി.

715
Advertisement

കല്ലേറ്റുംകര :  നാളുകളായി ദുർഗന്ധംവമിച്ച് വൃത്തിഹീനമായി യാത്രക്കാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാതെ ചെളിക്കുണ്ടായി മാറിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രധാന വഴിയും വാഹന പാർക്കിംഗ് സ്ഥലവും റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ടി. ശിവകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൃത്തിയാക്കി. ഓട്ടോറിക്ഷ തൊഴിലാളികളും ശുചികരണ പ്രവർത്തിയിൽ സഹായത്തിന് എത്തിയിരുന്നു.മാസങ്ങളായി പാർക്കിംഗ് സ്ഥലത്ത് തടസ്സമായി വീണു കിടന്നിരുന്ന വലിയ മരവും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു. മുൻപും ഇദ്ദേഹം ഇതുപോലെ സ്വന്തം ചിലവിൽ ഇത്തരം പ്രവൃത്തികൾ ചെയ്തത് മറ്റുള്ളവർക്ക് മാതൃക കാട്ടിയ ഉദ്യോഗസ്ഥനാണ്. ശിവകുമാറിനെ ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദനം അറിയിച്ചു.

Advertisement