ഇരിങ്ങാലക്കുട നഗരസഭയിൽ രാവിലെ 11 മണി വരെ 30.41 % പോളിങ് രേഖപ്പെടുത്തി

123

ഇരിങ്ങാലക്കുട നഗരസഭയിൽ രാവിലെ 11 മണി വരെ 30.41 % പോളിങ് രേഖപ്പെടുത്തി.ആകെ 55191 വോട്ടർമാരിൽ 16783 പേരാണ് രാവിലെ വോട്ട് ചെയ്യാൻ എത്തിയത്.കോവിഡ് സാഹചര്യത്തിൽ നേരത്തെ വോട്ട് ചെയ്ത് പോകുവാൻ വേണ്ടി സമ്മതിദായകർ എത്തിയപ്പോൾ നീണ്ട നിരയാണ് അനുഭവപ്പെട്ടത് . നടൻ ടോവിനോ തോമസ് പിതാവ് തോമസിനൊപ്പം രാവിലെ 6:45 ന് തന്നെ ഇരിങ്ങാലക്കുട ഗേൾസ് ഹൈ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തി. ജനാധിപത്യം ഇനിയും മുൻപോട്ട് പോകണമെന്നും വോട്ട് ചെയ്യുന്നത് നമ്മുടെ കടമയാണെന്നും നഷ്ടപ്പെടുത്താറില്ലെന്നും ടോവിനോ മാധ്യമങ്ങളോട് പറഞ്ഞു.അന്നം തരുന്ന കർഷകരെ കൈവെടിയരുതെന്നും അദ്ദേഹം പറഞ്ഞു .മുൻ എം.പി യും നടനുമായ ഇന്നസെൻറ് 8 മണിയോട് കൂടി ഇരിങ്ങാലക്കുട സെൻറ് മേരിസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തി .ഇരിങ്ങാലക്കുട നഗരസഭയിൽ ഇത്തവണ എൽ .ഡി .എഫ് അധികാരത്തിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു .സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും, ജനങ്ങൾ ബോധവാന്മാരാണെന്നും അതനുസരിച്ചേ വോട്ട് രേഖപെടുത്തുകയൊള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി .9 മണിയോട് കൂടിയാണ് അദ്ദേഹം എത്തിയത് .ജന നന്മ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവർ ജയിക്കാൻ ഇടയാവട്ടെ എന്ന് ബിഷപ്പ് പറഞ്ഞു .കർഷകർ രാജ്യത്തിൻറെ നട്ടെല്ലാണെന്നും അവരെ അവരെ സംരക്ഷിക്കാൻ തയ്യാറാകണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു .

Advertisement