ചെമ്മണ്ട കായലില്‍ കൊയ്ത്ത് കഴിഞ്ഞിട്ടും സപ്ലെയ്‌കോ നെല്ല് സംഭരിക്കുന്നില്ലെന്ന് പരാതി.

523

ചെമ്മണ്ട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ ചെമ്മണ്ട കായലിലെ കൊയ്ത്ത് കഴിഞ്ഞ് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സപ്ലെയ്‌ക്കോ സ്വീകരിക്കുന്നില്ലെന്ന് പരാതി.കൊയ്ത്ത് കഴിഞ്ഞ നെല്ല് പരിശോധിക്കുന്നതിന് പോലും ഇതി വരെ ആരും എത്തിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.നെല്ലിന് കിലോഗ്രാമിന് 23.30 രൂപ എന്ന നിലയിലാണ് സപ്ലെയ്‌ക്കോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത്.എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ പാടത്തേ നെല്ല് നിറയ്ക്കുന്നതിനുള്ള ചാക്കുകള്‍ പോലും ഇത് വരെ ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ സ്വന്തം ചിലവില്‍ ടാര്‍പായയും മറ്റും വാടകയ്ക്ക് എടുത്താണ് കൊയ്ത നെല്ല് സംരക്ഷിക്കുന്നത്.എന്നാല്‍ വേനല്‍ മഴ പെയ്താല്‍ നെല്ല് നാശമാകുന്നതിനുള്ള സാഹചര്യം ഏറെയാണ് എന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.ലോണും മറ്റും എടുത്ത് കൃഷി ചെയ്ത കര്‍ഷകരെ കടകെണിയിലാഴ്ത്താതെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൃഷി മന്ത്രിയും സ്ഥലം എം എല്‍ എ യും ഇടപെട്ട് എത്രയും വേഗം നടപിലാക്കണമെന്ന് ബി ജെ പി തളിയകോണം 51-ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷക മോര്‍ച്ച ജില്ലാകമ്മിറ്റിയംഗം ഷാജൂട്ടന്‍,ബൂത്ത് ഭാരവാഹികളായ മജ്ഞു വി എം,മോഹനന്‍ കണ്ടൂരാന്‍,ശ്വാരണി മടത്തിങ്കല്‍,വിഷ്ണു കെ പി,ഷിബു വാവകാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement