ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന് രാവിലെ 10 മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്നു. സംഗമത്തിന്റെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥിയും എം പി യുമായ ഇന്നസെന്റ് നിര്‍വ്വഹിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളായ മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ക്യാന്‍സര്‍രോഗ ചീകിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വവിദ്യാര്‍ത്ഥികളായ കെ.ജി അനില്‍കുമാര്‍ (ബിസിനസ്സ്- സിഎംഡി, ഐസിഎല്‍ ഫിന്‍കോര്‍പ്പ്), രജനീഷ് ചാക്യാര്‍ (കൂടിയാട്ട കലാകാരന്‍), ടോബിയോ (പ്രൊഫസര്‍ ഗവ.കോളേജ്, ഒറ്റപ്പാലം) കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമായ അനുരാഗ്, പ്രശസ്ത പരിസ്ഥിതി സംരക്ഷകന്‍ പ്ലാവ് ജയന്‍ എന്നിവരെയും 80 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കുന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് അഡ്വ. കെ.ജി അജയകുമാര്‍, മാനേജ്മെന്റ് പ്രധിനിധി വി. പി. ആര്‍ മേനോന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ അയ്യപ്പന്‍ പണിക്കവീട്ടില്‍, ശിവശങ്കരന്‍ എന്‍, നളിന്‍ എസ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന്
Advertisement