വലിയ വാഹനങ്ങള്‍ ഠാണവില്‍ ട്രാഫിക്ക് കുരുക്ക് അതികരിപ്പിക്കുന്നു

856
Advertisement

ഇരിങ്ങാലക്കുട : റോഡിന്റെ വീതി കുറവ് മൂലവും പ്രവര്‍ത്തിക്കാത്ത സിഗ്നലും കാരണം ട്രാഫിക്ക് കുരിക്കില്‍ നട്ടംതിരിയുന്ന ഠാണവ് ജംഗ്ഷനില്‍ 15 ല്‍ അതികം ടയറുകള്‍ ഉള്ള ട്രൈലറുകള്‍ കൂടി എത്തി ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.സ്‌കൂള്‍ സമയത്ത് ടിപ്പറടക്കമുള്ള വലിയവാഹനങ്ങള്‍ റോഡില്‍ ഇറക്കരുത് എന്ന് നിയമമുണ്ടായിരിക്കേ രാവിലെ മുതല്‍ തന്നേ ടോറസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ട്രാഫിക്ക് പോലിസിന് കണ്ണ് മുന്നിലൂടെ ഇതിലൂടെ കടന്ന് പോകുന്നത്.ഇത്തരം വാഹനങ്ങള്‍ ഠാണവില്‍ കൂടി അല്ലാതെ തിരിഞ്ഞ് പോകുന്നതിന് മറ്റ് പലയിടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും നിയമം തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പിഴ അടപ്പിക്കാത്തതിനാല്‍ നിയമലംഘനം വര്‍ദ്ധിക്കുകയാണ്.

Advertisement