പടിയൂരിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ധര്‍ണ്ണ

349
Advertisement

പടിയൂര്‍: സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി. ജനറല്‍ സെക്രട്ടറി സോണിയാഗിരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഋഷിപാല്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സി.എം. ഉണ്ണികൃഷ്ണന്‍, ഐ.കെ. ശിവജ്ഞാനം, കണ്ണന്‍ മാടത്തിങ്കല്‍, എ.ഐ. സിദ്ധാര്‍ത്ഥന്‍, ടി.ഡി. ദശോബ്, ഉഷ രാമചന്ദ്രന്‍, സുനന്ദ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement