എഫ് എസ് ഇ ടി ഒ സായാഹ്ന ധര്‍ണ്ണ

65

ഇരിങ്ങാലക്കുട : എഫ് എസ് ഇ ടി ഒ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തി ല്‍ ജനുവരി 8 ന്റെ പൊതു പണിമുടക്കിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ എന്‍. ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയെറ്റ് മെമ്പര്‍ M K ബാബു ഉദ്ഘാടനം ചെയതു. കെ എസ് ടി എ ജില്ലാ കമ്മിറ്റി അംഗം താജുദീന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എന്‍ ജി ഒ യൂണിയന്‍ അംഗം ഷിഹാബുദ്ദീന്‍ സ്വാഗതം പറഞ്ഞു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം അനീഷ് കെ പി, കെ ജി ഒ എ ജില്ലാ കമ്മിറ്റി അംഗം സി. ആര്‍. സോജന്‍ എന്നിവര്‍ അഭിവാദ്യം ചെയതു സംസാരിച്ച യോഗത്തില്‍ കെ ജി ഒ എ ജില്ലാ കമ്മിറ്റി അംഗം സനൂപ്. എ. വി നന്ദി പറഞ്ഞു. എല്ലാ തൊഴിലാളികളോടും പണിമുടക്കില്‍ പങ്കാളികളാകാന്‍ യോഗം ആഹ്വാനം ചെയ്തു.

Advertisement