പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.

389
Advertisement

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കവിത സുരേഷ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു, പഞ്ചായത്ത് സെക്രട്ടറി എന്‍.ജി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement