ഓര്‍മ്മ ഹാളില്‍ ഇന്ന് ക്വീന്‍ കട്ട്‌വേ

574
Advertisement

ഇരിങ്ങാലക്കുട: സലാം ബോംബെ, മിസിസ്സിപ്പി മസാല തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യം തെളിയിച്ച മീരാനായര്‍ സംവിധാനം ചെയ്ത ‘ക്വീന്‍ ഓഫ് കട്ട്‌വേ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ജോണ്‍ കാര്‍ലസ് നിര്‍മ്മിച്ച സിനിമയില്‍ അലക്‌സ് ഹെഫെസ്സ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉഗാണ്ടയിലെ കട്ട്‌വേ എന്ന ചേരിയില്‍ താമസിക്കുന്ന ഫിയോണ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് 2016ല്‍ പുറത്തിറങ്ങിയ ചിത്രം പറയുന്നത്. ഒരു പരിപാടില്‍ വച്ച് പരിചയപ്പെടുന്ന മിഷണറി അവളെ ചെസ്സ് പഠിപ്പിക്കുന്നതും പിന്നീട് വുമന്‍ കാന്‍ഡിഡേറ്റ് മാസ്റ്ററുമായി ഉയരുന്നതുമാണ് ചിത്രം പറയുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 124 മിനിറ്റാണ്. പ്രവേശനം സൗജന്യമായിരിക്കും.

Advertisement