സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു.

694
Advertisement

എടക്കുളം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കുളം കണക്കശ്ശേരി ശങ്കരപിള്ളയുടെ മകന്‍ ബാലചന്ദ്രന്‍ (60 ) നാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറേമുക്കാലോടെ ചേലൂരില്‍ കെ.എസ് പാര്‍ക്കിന് സമീപം വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്ട്ടറില്‍ മടങ്ങുകയായിരുന്ന ബാലചന്ദ്രനെ ഏതോ വാഹനം ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് എട്ടു ദിവസം വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മരണം സംഭവിച്ചു. . ഭാര്യ: ശൈലജ. മകള്‍: ബിജി, മരുമകന്‍: ദിനേശ്.

Advertisement