സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ്‌സമരം ആരംഭിച്ചു.സമരം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലെയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതാണ് യാത്രക്കാരെ വലച്ചത്.നിരവധി സര്‍ക്കാര്‍ ഓഫീസുകളും കോടതിയും പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലേക്ക് ബസ്സുകള്‍ ഇല്ലാത്തതിനാല്‍ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടിലായി.ബസ് സമരത്തേ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ നിരത്ത് കീഴടക്കിയിരിക്കുകയാണ്.ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ രണ്ടു കെ എസ് ആര്‍ട്ടി സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വിസ്സായി ഓടുന്നുണ്ട്. ഇതിനുപുറമെ മൂന്നു ബസ്സുകളുടെ സമയക്രമം മാറ്റിയും സര്‍വിസ്സ് നടത്തുണ്ടെന്നു കെഎസ്ആര്‍ടി സി ഉദോഗസ്ഥര്‍ പറഞ്ഞു .കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ പതിവുള്ള മൂന്നു ഷെഡൂള്‍ ബസ്സുകളും ഓടുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ബസുടമകള്‍ അറിയിച്ചിട്ടുണ്ട്.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img