മുരിയാട് പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

42

മുരിയാട് :പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി . ആർത്തവവും അനുബന്ധപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ആര്യ മോസ് നടത്തിയ ക്ലാസ്സിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡ് മെമ്പർ കെ യു വിജയൻ അധ്യക്ഷത വഹിച്ചു . പ്രധാന അതിഥിയായി ക്രൈസ്റ്റ് കോളേജിലെ എം എസ് ഡബ്ലിയു പഠിക്കുന്ന വിദ്യാർഥിനി യും പങ്കെടുത്തു .ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജന പെട്ടതായിരുന്നു .തുടർന്ന് വായനശീലം വളർത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി ജെ പി വായനശാലയുടെ പുസ്തക പ്രദർശനവും നടത്തി .

Advertisement