സി പി എം സംസ്ഥാനസമ്മേളനത്തിന് പുല്ലൂര്‍ മേഖലാ സ്വാഗതസംഘം രൂപികരിച്ചു

454
Advertisement

പുല്ലൂര്‍ : തൃശൂരില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സംഘാടക സമിതി രൂപികരിച്ചു.പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന സംഘാടക സമിതി രൂപികരണ യോഗം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചന്ദ്രന്‍ കോമ്പാത്ത്,കെ പി പ്രശാന്ത്,അജിത രാജന്‍,മിനി സത്യന്‍,സന്തോഷ് കെ കെ,സജന്‍ കെ വി,മനീഷ് പി പി എന്നിവര്‍ സംസാരിച്ചു.ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും ലളിത ബാലന്‍ നന്ദിയും പറഞ്ഞു.ജോസ് ജെ ചിറ്റിലപ്പിള്ളി ചെയര്‍മാനായും ശശിധരന്‍ തേറാട്ടില്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപികരിച്ചു.

Advertisement