മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കുക ജവഹര്‍ ബാലവിഹാര്‍

53
ഇരിഞ്ഞാലക്കുട : ജവഹര്‍ ബാല വിഹാര്‍ പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി അധികാരികള്‍ തിരിഞ്ഞു നോക്കാത്ത മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാര്യ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്  മതിലകം പാലത്തിനടുത്ത് സായാഹ്ന ധര്‍ണ്ണ നടത്തി .125 കുടുംബങ്ങള്‍ ഉള്ള ഈ തുരുത്തില്‍ 200 വിദ്യാര്‍ത്ഥികളോളം സഞ്ചരിക്കുന്ന ഈ റോഡിനോടുള്ള പടിയൂര്‍ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെയായിരുന്നു കുട്ടികള്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ .മുന്‍ ഇരിഞ്ഞാലക്കുട നഗരസഭാ അധ്യക്ഷ സോണിയ ഗിരി  ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സത്യന്‍ പി.ബി അധ്യക്ഷത വഹിച്ചു ,ദേശീയ പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ ,ജില്ല പ്രസിഡന്റ് ആന്റോ തൊറ യന്‍ ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ദശോബ്, ഋഷി പാല്‍  കുട്ടികളുടെ ഭാരവാഹികളായ ഉണ്ണിമായ ,ആദര്‍ശ് ,നീതു ,കാളിദാസന്‍ ,അലീന നേതാക്കളായ ഹസി കെ കെ ,സുമേഷ് ,സുരേഷ്, നീന , എന്നിവര്‍ പ്രസംഗിച്ചു
Advertisement