ഇരിമാലക്കുട. ശാസ്ത്രരംഗം ശാസ്ത്രജാലകം തൃശ്ശൂര്‍ ജില്ലാതല ശില്പ
ശാലയ്ക്ക് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനല്‍ ടെക്‌നോളജി പൊതുവിദ്യാഭ്യാസ
വകുപ്പുമായി സഹകരിച്ചാണ് മൂന്ന് ദിവസത്തെ ശില്പശാല നടത്തുന്നത്.
ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം
ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷനായി.
ശാസ്ത്രജാലകം സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ടി.വി. വിമല്‍കുമാര്‍ പദ്ധതി
വിശദീകരണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പീണിക്കപറ
മ്പില്‍ സി.എം.ഐ. ആശംസകള്‍ അര്‍പ്പിച്ചു.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും
ലബോറട്ടറിയില്‍ പരീക്ഷണങ്ങള്‍ ചെയ്യുവാനും ശാസ്ത്രമേഖലയിലെ വിദഗ്ദരു
മായി സംവദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ.വൈ.ഷാജു സ്വാഗതവും, ഡോ.ഡിജോ ഡാമിയന്‍ നന്ദിയും പറഞ്ഞു
ശാസ്ത്രജാലകം ശില്പശാല തുടങ്ങി
Advertisement