ഇരിങ്ങാലക്കുട-പ്രളയദുരിതത്തിന് ഒരു കൈതാങ്ങായി ആളൂര്‍ ടൗണ്‍ അമ്പ് .ആളൂര്‍ പ്രസാദവരനാഥ ദേവാലയത്തില്‍ നവംബര്‍ 26 ാം തിയ്യതി ടൗണ്‍ അമ്പ് നടത്തുന്നു.ആഘോഷങ്ങള്‍ ചുരുക്കി പ്രളയദുരിതത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നിര്‍ദ്ദനരോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കുന്നു.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പ് എഴുന്നള്ളിപ്പ് ,ടൗണ്‍ ചുറ്റി ഭക്തിപൂര്‍വ്വം ആളൂര്‍ സെന്ററിലെ സെന്റ് ആന്റണീസ് കപ്പേളയില്‍ പൊതുദര്‍ശനത്തിന് സമര്‍പ്പിക്കുന്നു.വൈകീട്ട് 6.30 ന് കപ്പേളയില്‍ ലദീഞ്ഞ് സന്ദേശം.വൈകീട്ട് 7.30 ന് കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ബാന്റ് വാദ്യ മത്സരം (രാഗദീപം മുണ്ടത്തിക്കോട് ,ന്യൂ വോയ്‌സ് പാലാ) രാത്രി 8.15 ന് പ്രളയബാധിതര്‍ക്ക് ധനസഹായ വിതരണവും ,നിര്‍ദ്ദനരോഗികള്‍ക്ക് ചികിത്സാ സഹായ വിതരണവും രാത്രി 9.30 ന് ആളൂര്‍ സെന്ററില്‍ നിന്ന് അമ്പ് പ്രദക്ഷിണം ആരംഭിച്ച് പ്രസാദവര ദേവാലയത്തില്‍ സമാപിക്കുന്നു.രാത്രി 10 മണിക്ക് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here